Thursday, February 1, 2018

ATMAVE VANNITUKA MALAYALAM LYRICS

ആത്മാവേ! - വന്നീടുക.....വിശു-
ദ്ധാത്മാവേ വന്നീടുക
                        1
ആത്മാവേ - വേഗം വന്നെ-ന്നതി പാപങ്ങ-
ളാകെ നീയോര്‍പ്പിക്ക - ഞാന്‍
ആയവയോര്‍ത്തു അലറിക്കരവതി-
ന്നായി തുണച്ചീടുക
                        2
കേഫാവിന്‍ കണ്ണു നീരെപ്പോളൊഴുകുമെന്‍
കണ്ണില്‍ നിന്നും ദൈവമേ! - നിന്‍
തൃപ്പാദത്തിങ്കല്‍ വീണി - പ്പോളപേക്ഷിക്കു-
ന്നിപ്പാപിയെ വീടൊല്ലാ-
                        3
കല്ലാം മനസ്സിനെ തല്ലിത്തകര്‍ക്ക നിന്‍
ചൊല്ലാലെ വേഗ - മയ്യോ ദിനം
വെള്ളക്കുഴിയാക്കി ക്കൊള്ളുക എന്നിരു-
കണ്ണുകളെ വേഗം നീ-
                        4
യേശു കുരിശില്‍ മരി-ച്ച സ്വരൂപമെന്‍
മാന്‍സം തന്നില്‍ ദിനം-പ്ര-
കാശിപ്പതുണ്ടണയ്ക്കുക ദൈവമേ!
ലേശവും താമസിയാ-
                        5
നിന്നെ എത്ര തവണ - ദുഃഖിപ്പിച്ചിരി-
ക്കുന്നു മഹാ പാപി ഞാന്‍ - നിന്‍റെ
പൊന്നാ മുപദേശം തള്ളിക്കളഞ്ഞു ഞാന്‍
തന്നിഷ്ടനായ് - നടന്നേന്‍-
                        6
നിഗളം ദുര്‍മോഹം അവിശ്വാസം വഞ്ചന
പകയെന്നിവ യൊഴിച്ചു - എന്‍
അകമെ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെ
വേഗം തന്നീടുക നീ-
                        7
അപ്പോസ്തോല-രിലറ-ങ്ങിയ വണ്ണ-
മിപ്പോ ളാകാശം പിളര്‍ന്നു - നീ
ഇപ്പാപിമേ - ലിറങ്ങി ഹൃദയം തന്നില്‍
എപ്പോഴും വാണിടുക-
                        8
ജീവ ജല-മേ! കനിഞ്ഞന്‍പോടെന്നില്‍ നീ
ദേവാ തിരിക്കുമെങ്കില്‍ - നിത്യ
ചാവി നിരയായിടും - മഹാ പാപി ഞാന്‍
ദൈവമേ! കൈവിടൊല്ല-
                        9
ചൊല്ലിക്കൂടാത്ത ഞര - ക്കങ്ങളോടതി
വല്ലഭ മുന്‍‌പിലയ്യോ - ഈ
ചെള്ളാ മെനിക്കായപേ - ക്ഷി പ്പതിന്നു നീ
തെല്ലും താമസിക്കല്ലേ-

No comments:

Post a Comment

KROTHTHAPAATA PAADANU RAARAE KROTHTHA TELUGU LYRICS

క్రొత్తపాట పాడను రారే - క్రొత్త రూపు నొందను రారే హల్లెలూయ హల్లెలూయ పాట పాడెదన్‌ ప్రభుయేసుకే స్తోత్రం మన రాజుకే స్తోత్రం (2) 1.శృంగ నాధం...