Sunday, December 31, 2017

TARALITAMAYEARU HRDAYAM MALAYALAM LYRICS


തരളിതമായൊരു ഹൃദയം
തരണേ അടിയനു ദേവാ..
തനുവിതുതളരുന്നേറ്റം
തരുവായ്‌ തണലായ്‌ നില്‍ക്ക
തവതിരുനിനവില്‍ തരളിതമാം ഹൃദയം
തരണേ അടിയനു ദേവാ (തരളിത..)
                    1
തമസ്സിന്‍ താണ്ഡവമടിയാര്‍ക്ക്
താങ്ങാനാവുന്നില്ലയ്യോ
താമസമെന്തേ വന്നീടുവാന്‍
താണുവണങ്ങുന്നീയടിയാര്‍
തായിന്‍ മടിയില്‍ തലചായ്ക്കും
തനയര്‍ അടിയര്‍ തള്ളരുതേ (തരളിത..)
                    2
താരകള്‍ നവമായ്‌ മനസ്സില്‍ വിരിയാന്‍
താതാ കനിയണമെന്നും
താവകകൃപയിന്‍ സാന്ത്വനനൂലാല്‍
താതാ ഞങ്ങളെ ബന്ധിക്ക
തേജോരൂപം കണ്ണിനു കുളിരായ്
താരായ്‌ തളിരായ്‌ മേവിടണേ (തരളിത..)

No comments:

Post a Comment

KROTHTHAPAATA PAADANU RAARAE KROTHTHA TELUGU LYRICS

క్రొత్తపాట పాడను రారే - క్రొత్త రూపు నొందను రారే హల్లెలూయ హల్లెలూయ పాట పాడెదన్‌ ప్రభుయేసుకే స్తోత్రం మన రాజుకే స్తోత్రం (2) 1.శృంగ నాధం...