1
അതിരാവിലെ യേശുവേ, നിന്‍റെ
പാദത്തില്‍ ഞാന്‍ വന്നെത്തുമ്പോള്‍
എന്നെ നീ ചേര്‍ത്തു രക്ഷിച്ചീടുക
എന്‍റെ നാഥനേ, ഈശനേ.
2
പൂര്‍വ്വപിതാവാം അബ്രഹാം മോദം
രാവിലെ ദൈവസന്നിധൌ
വാണപോലിന്നു ത്വല്‍പ്രീയം തന്നു
വാണിടാന്‍ കൃപ നല്‍കുകേ.
3
യാക്കോബും അതിരാവിലെ നിന്നെ
നീക്കമില്ലാതെ വന്ദിച്ചു
പെനിയേലില്‍ വെച്ചവന്‍ ദൈവ
അനുഗ്രഹങ്ങള്‍ പ്രാപിച്ചപോല്‍.
4
സീനായി മല തന്നില്‍ ചെന്നുടന്‍
ദൈവദര്‍ശനം ചെയ്യുവാന്‍
ബദ്ധപ്പെട്ടോടി രാവിലെ മോശ
ഓര്‍ക്കുമോ? എന്‍റെ ആത്മാവേ
5
യിസ്രായേല്യരെ യോശുവാ ഭക്തന്‍
യോര്‍ദ്ദാനാറു കടത്തുവാന്‍,
രാവിലോടീടും കാഴ്ച കാണുക
കാണിനേരമെന്നാത്മാവേ.
6
ദൈവപുത്രനാം യേശുരക്ഷകന്‍
അതിരാവിലെയുണര്‍ന്നു,
നിര്‍ജ്ജനസ്ഥലേ പ്രാര്‍ഥിപ്പാന്‍ പോയി
കണ്ടുണരുക ആത്മാവേ.
7
ആത്മാവേ, നീയും ചിന്തിച്ചീക്ഷണം
ഒന്നുതീരുമാനിക്കുക
യേശുവേ നിന്നെ രാവിലെയെന്നും
എതിരേല്‍ക്കുമുണര്‍ന്നു ഞാന്‍.
Subscribe to:
Post Comments (Atom)
KROTHTHAPAATA PAADANU RAARAE KROTHTHA TELUGU LYRICS
క్రొత్తపాట పాడను రారే - క్రొత్త రూపు నొందను రారే హల్లెలూయ హల్లెలూయ పాట పాడెదన్ ప్రభుయేసుకే స్తోత్రం మన రాజుకే స్తోత్రం (2) 1.శృంగ నాధం...
-
मेरी रूह खुदा की प्यासी है - २ जैसे हिरनी पानी के नालो को तरसती है मेरी रूह खुदा की प्यासी है - २ रात और दिन आंसू बहते है दुनिया वाले स...
-
ബലഹീനതയില്‍ ബലമേകി ബലവാനായോന്‍ നടത്തിടുന്നു (2) കൃപയാലെ കൃപയാലെ കൃപയാലനുദിനവും (2) (ബലഹീനത..) 1 എന്‍റെ കൃപ നിനക്കുമ...
-
ಪ್ರೀತಿಸುವೆ ಯೇಸು ರಾಜ ಜೀವಂತ ದಿನವೆಲ್ಲ ನಿನ್ನ ಪ್ರೀತಿಯೊಂದೆ ಸಾಕು ಬಾಳಿನ ದಿನವೆಲ್ಲ (2) ಸಾಕಯ್ಯಾ ನಿನ್ ಪ್ರೀತಿ ಸಾಕಯ್ಯಾ ಬೇಕಯ್ಯಾ ನಿನ್ ಕೃಪೆ ಬೇಕಯ್ಯಾ (2) ...
No comments:
Post a Comment