Friday, December 29, 2017

ULLATTHE UNARTHEEDANE MALAYALAM LYRICS

ഉള്ളത്തെ ഉണര്‍ത്തീടണേ - അയ്യോ
ദാഹത്തെ തീര്‍ത്തീടണേ - ഞങ്ങള്‍
                        1
തിരുവെഴുത്താകെ തെളിയിക്കുമേ - എന്‍
ഉപദേശകനാം യേശുവേ നിന്‍
കാല്‍ക്കലിരുന്നു കേള്‍ക്കുമീയേഴകള്‍
ജീവന്‍റെ വചനങ്ങളെ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)
                        2
അരുളപ്പാടുകള്‍ മറവായതിനാല്‍
അടിയങ്ങള്‍ വിശ്വാസം തകരുന്നയ്യോ
അരുളണമേ നിന്‍ പരലോകജ്ഞാനം
പരിശുദ്ധ ആത്മാവെ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)
                        3
ദൈവ വചനമാം ആത്മാവിന്‍ വാളാല്‍
അടിയങ്ങളെ നീ ആരായണേ
സാത്താനെ വിരട്ടി സത്യത്തെക്കാട്ടി
സ്വാതന്ത്ര്യം തന്നീടണേ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)
                        4
പഴയ പുതിയ നിയമങ്ങളായി
എഴുതപ്പെട്ട ഗ്രന്ഥം അറുപത്താറും
ലോക ഇരുളില്‍ ദീപമായ് കാണ്മാന്‍
കണ്‍കളെ തുറന്നീടണേ - ഇപ്പോള്‍ - ഞങ്ങള്‍ - (ഉള്ളത്തെ..)

No comments:

Post a Comment

KROTHTHAPAATA PAADANU RAARAE KROTHTHA TELUGU LYRICS

క్రొత్తపాట పాడను రారే - క్రొత్త రూపు నొందను రారే హల్లెలూయ హల్లెలూయ పాట పాడెదన్‌ ప్రభుయేసుకే స్తోత్రం మన రాజుకే స్తోత్రం (2) 1.శృంగ నాధం...