Wednesday, December 27, 2017

VARUVIN NAM ARADHIKKAM MALAYALAM LYRICS

വരുവിന്‍ നാം ആരാധിക്കാം
ഒരുമയില്‍ ഒന്നായ് ഘോഷിക്കാം (2)
ശാശ്വതപാറയാം ദൈവമല്ലോ
തലമുറ തലമുറ സങ്കേതം (വരുവിന്‍ ..)
                    1
ക്ഷണികമാം ആയുസ്സു തീരുന്നു
മര്‍ത്ത്യന്‍ മണ്ണില്‍ മറയുന്നു (2)
പൊടിയില്‍ ചേരുന്നവരെല്ലാം
തിരികെ വരുവാനരുളീടും (2) (വരുവിന്‍ ..)
                    2
പുനരുത്ഥാനജീവനവന്‍
നിത്യമാം ജീവന്നധിപനല്ലോ (2)
അനാദ്യനായവന്‍ വാഴുന്നു
തലമുറ തലമുറ സങ്കേതം (2) (വരുവിന്‍ ..)
                    3
ആയുസ്സിന്‍ നാളുകളെണ്ണീടാം
ജ്ഞാനഹൃദയം പ്രാപിക്കാം (2)
വാഗ്ദത്തത്തില്‍ വിശ്വസ്തന്‍
തലമുറ തലമുറ സങ്കേതം (2) (വരുവിന്‍ ..)

No comments:

Post a Comment

KROTHTHAPAATA PAADANU RAARAE KROTHTHA TELUGU LYRICS

క్రొత్తపాట పాడను రారే - క్రొత్త రూపు నొందను రారే హల్లెలూయ హల్లెలూయ పాట పాడెదన్‌ ప్రభుయేసుకే స్తోత్రం మన రాజుకే స్తోత్రం (2) 1.శృంగ నాధం...