അനുതാപമുതിരും മിഴിനീരോടെ
നിന്‍ തിരു സവിധേ ഞാന്‍ വരുന്നു (2)
കരുണാമയനേ കനിവേകണമേ
കാല്‍വരി ദര്‍ശനം എകീടണേ (2) (അനുതാപ..)
1
ഇരുളേറുമീ വഴിയാത്രയതില്‍
തെളിദീപമായ് മുന്നില്‍ നീ വരണേ (2)
പഥികന് പാഥേയമായി നീ മാറുമ്പോള്‍
പാദാന്തികം മാത്രം എന്‍ ശരണം (2) (അനുതാപ..)
2
ഹൃദയം നുറുങ്ങുവോര്‍ക്കരികിലെത്തും
മനം തകര്‍ന്നോര്‍ക്കെന്നും ജീവനും നീ (2)
കരുതലിന്‍ ചിറകുമായ് കാവലിന്‍ കരവുമായ്
പരിപാവനാത്മാവേ നിറയണമേ (2) (അനുതാപ..)
3
അഴലേറുമീ മരുയാത്രയതില്‍
നിഴലായ് നീയെന്നെ ചേര്‍ത്തിടണേ (2)
തെളിനീരുറവയായ് ഒഴുകി നീ എന്നില്‍
തരളിതമായെന്നെ നടത്തീടണേ (2) (അനുതാപ..)
Subscribe to:
Post Comments (Atom)
KROTHTHAPAATA PAADANU RAARAE KROTHTHA TELUGU LYRICS
క్రొత్తపాట పాడను రారే - క్రొత్త రూపు నొందను రారే హల్లెలూయ హల్లెలూయ పాట పాడెదన్ ప్రభుయేసుకే స్తోత్రం మన రాజుకే స్తోత్రం (2) 1.శృంగ నాధం...
-
ബലഹീനതയില്‍ ബലമേകി ബലവാനായോന്‍ നടത്തിടുന്നു (2) കൃപയാലെ കൃപയാലെ കൃപയാലനുദിനവും (2) (ബലഹീനത..) 1 എന്റെ കൃപ നിനക്കുമ...
-
मेरी रूह खुदा की प्यासी है - २ जैसे हिरनी पानी के नालो को तरसती है मेरी रूह खुदा की प्यासी है - २ रात और दिन आंसू बहते है दुनिया वाले स...
-
ಪ್ರೀತಿಸುವೆ ಯೇಸು ರಾಜ ಜೀವಂತ ದಿನವೆಲ್ಲ ನಿನ್ನ ಪ್ರೀತಿಯೊಂದೆ ಸಾಕು ಬಾಳಿನ ದಿನವೆಲ್ಲ (2) ಸಾಕಯ್ಯಾ ನಿನ್ ಪ್ರೀತಿ ಸಾಕಯ್ಯಾ ಬೇಕಯ್ಯಾ ನಿನ್ ಕೃಪೆ ಬೇಕಯ್ಯಾ (2) ...
No comments:
Post a Comment