ആശാ ദീപം കാണുന്നു ഞാന്‍
നാഥാ നിന്നെ തേടുന്നു ഞാന്‍
കണ്ണീര്‍ കണങ്ങള്‍ കൈക്കൊള്ളണെ നീ
കരുണാര്‍ദ്രനേശു ദേവാ (ആശാ..)
1
പാരിന്‍റെ നാഥാ പാപങ്ങളെല്ലാം
നീ വീണ്ടെടുക്കുന്നു ക്രൂശില്‍
നേരിന്‍റെ താതാ നീയാണു നിത്യം..
നീ ചൊന്ന വാക്കുകള്‍ സത്യം
സാരോപദേശങ്ങള്‍ പെയ്യും
സൂര്യോദയത്തിന്‍റെ കാന്തി
ഇരുളില്‍ പടരും പരിപാവനമായ് (ആശാ..)
2
മണിമേടയില്ല മലര്‍ശയ്യയില്ല
സര്‍വ്വേശപുത്രന്‍റെ മുന്നില്‍
ആലംബമില്ലാതലയുന്ന നേരം
നീ തന്നെ മനസ്സിന്‍റെ ശാന്തി
ശാരോനിലെ പൂവ് പോലെ
ജീവന്‍റെ വാടാത്ത പുഷ്പം
പ്രിയമായ് മനസ്സില്‍ കണി കാണുകയായ് (ആശാ..)
Subscribe to:
Post Comments (Atom)
KROTHTHAPAATA PAADANU RAARAE KROTHTHA TELUGU LYRICS
క్రొత్తపాట పాడను రారే - క్రొత్త రూపు నొందను రారే హల్లెలూయ హల్లెలూయ పాట పాడెదన్ ప్రభుయేసుకే స్తోత్రం మన రాజుకే స్తోత్రం (2) 1.శృంగ నాధం...
-
ബലഹീനതയില്‍ ബലമേകി ബലവാനായോന്‍ നടത്തിടുന്നു (2) കൃപയാലെ കൃപയാലെ കൃപയാലനുദിനവും (2) (ബലഹീനത..) 1 എന്റെ കൃപ നിനക്കുമ...
-
मेरी रूह खुदा की प्यासी है - २ जैसे हिरनी पानी के नालो को तरसती है मेरी रूह खुदा की प्यासी है - २ रात और दिन आंसू बहते है दुनिया वाले स...
-
ಪ್ರೀತಿಸುವೆ ಯೇಸು ರಾಜ ಜೀವಂತ ದಿನವೆಲ್ಲ ನಿನ್ನ ಪ್ರೀತಿಯೊಂದೆ ಸಾಕು ಬಾಳಿನ ದಿನವೆಲ್ಲ (2) ಸಾಕಯ್ಯಾ ನಿನ್ ಪ್ರೀತಿ ಸಾಕಯ್ಯಾ ಬೇಕಯ್ಯಾ ನಿನ್ ಕೃಪೆ ಬೇಕಯ್ಯಾ (2) ...
No comments:
Post a Comment