എന്നെ സൃഷ്ടിച്ചു മാദൈവം
അന്നവസ്ത്രാദി നല്‍കി
ഇന്നെയോളം മുദാ കാത്തു
നന്നായ് പാലിച്ചതു, ഞാന്‍
മിണ്ടാതെ പാര്‍ത്താല്‍
ഉണ്ടു ഖേദം പരന്നു
രണ്ടില്ല പക്ഷം ഞാന്‍ ഇന്നു
കൊണ്ടാടും അത്യുച്ചത്തില്‍
1
കൂടുവിട്ടോടിയോരേഴ
ആടാകും എന്നെ യേശു
തേടിപ്പിടിച്ചു രക്ഷിച്ചെന്‍
പേടിയെ തീര്‍ത്തതു ഞാന്‍ (മിണ്ടാതെ..)
2
പാപമാം ചേറ്റില്‍ ഞാന്‍ വീണു
താപപ്പെട്ടേന്‍ ഏറെ നാള്‍
കോപത്തിന്‍ പുത്രനായോരെന്‍
ശാപത്തെ തീര്‍ത്തതു, ഞാന്‍ (മിണ്ടാതെ..)
3
പാറമേല്‍ എന്നെ-നിര്‍ത്തി തന്‍
കൂറുള്ള കൈകളാല്‍ എന്‍
വിറയല്‍ പോക്കി എന്‍ പാദം
നേരെ ആക്കിയതു, ഞാന്‍ (മിണ്ടാതെ..)
4
ക്രൂശില്‍ എന്‍ പേര്‍ക്കായെന്‍ യേശു
ക്ലേശവും നിന്ദകളും
മാശാപമൃത്യുവും ഏറ്റെന്‍
പാശം അറുത്തതു, ഞാന്‍ (മിണ്ടാതെ..)
5
യേശുവിന്‍ സ്നേഹമാധുര്യം
ലേശം അറിഞ്ഞിടാത്ത
ജാതികള്‍ മദ്ധ്യേയും എന്‍റെ
സ്വജാതി ആയോരോടും (മിണ്ടാതെ..)
Subscribe to:
Post Comments (Atom)
KROTHTHAPAATA PAADANU RAARAE KROTHTHA TELUGU LYRICS
క్రొత్తపాట పాడను రారే - క్రొత్త రూపు నొందను రారే హల్లెలూయ హల్లెలూయ పాట పాడెదన్ ప్రభుయేసుకే స్తోత్రం మన రాజుకే స్తోత్రం (2) 1.శృంగ నాధం...
-
ബലഹീനതയില്‍ ബലമേകി ബലവാനായോന്‍ നടത്തിടുന്നു (2) കൃപയാലെ കൃപയാലെ കൃപയാലനുദിനവും (2) (ബലഹീനത..) 1 എന്‍റെ കൃപ നിനക്കുമ...
-
मेरी रूह खुदा की प्यासी है - २ जैसे हिरनी पानी के नालो को तरसती है मेरी रूह खुदा की प्यासी है - २ रात और दिन आंसू बहते है दुनिया वाले स...
-
ಪ್ರೀತಿಸುವೆ ಯೇಸು ರಾಜ ಜೀವಂತ ದಿನವೆಲ್ಲ ನಿನ್ನ ಪ್ರೀತಿಯೊಂದೆ ಸಾಕು ಬಾಳಿನ ದಿನವೆಲ್ಲ (2) ಸಾಕಯ್ಯಾ ನಿನ್ ಪ್ರೀತಿ ಸಾಕಯ್ಯಾ ಬೇಕಯ್ಯಾ ನಿನ್ ಕೃಪೆ ಬೇಕಯ್ಯಾ (2) ...
No comments:
Post a Comment